ben

ക്രൈസ്റ്റ്ചർച്ച്: ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്‌റ്റോക്ക്‌സിന്റെ പിതാവ് ജെറാർഡ് സ്റ്റോക്ക്‌സ് അന്തരിച്ചു. ചൊവ്വാഴ്ച ക്രൈസ്റ്റ്ചർച്ചിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വർഷത്തോളമായി തലച്ചോറിലെ ക്യാൻസറിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ന്യൂസീലൻഡിന്റെ മുൻ റഗ്ബി താരവും പരിശീലകനുമായിരുന്നു ജെറാർഡ് സ്റ്റോക്ക്‌സ്. ഇംഗ്ളണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി ഇപ്പോൾ കേപ് ടൗണിലാണ് ബെൻ സ്റ്റോക്ക്സ്.

നേരത്തെ പിതാവിന്റെ ചികിത്സയുടെ ഭാഗമായി ഐ.പി.എല്ലിനു മുമ്പ് ഓഗസ്റ്റിൽ നടന്ന ഇംഗ്ലണ്ടിന്റെ പാകിസ്താൻ പരമ്പരയ്ക്കിടെ സ്റ്റോക്ക്‌സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പിതാവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് താരം സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.