
ഒട്ടാവ:ഫെെസറിന്റെ കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി കാനഡ. യു.കെയും ബഹ്‌റിനും വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെ ഫെെസറിന് അനുമതി നൽകുന്ന മൂന്നാമത്തെ രാജ്യമാണ് കാനഡ.
"പ്രതിരോധ കുത്തിവയ്പ്പ് സുരക്ഷിതവും ഫലപ്രദവും ഗുണനിലവാരമുള്ളതുമാണെന്നതിന് തെളിവുകൾ പിന്തുണയ്ക്കുന്നു," റെഗുലേറ്റർ ഹെൽത്ത് കാനഡ ഒരു പ്രസ്താവനയിൽ പറഞ്ഞു. 16 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഇത് ഉപയോഗിക്കാനാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്.
അമേരിക്കയിൽ ഫെെസറിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമൊയെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ ഉപദേശക സമിതി അവലോകനം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് കാനഡയുടെ നീക്കം. കാനഡയിലേക്ക് 249,000 ഓളം ഡോസുകൾ ഈ വർഷം അവസാനത്തോടെ അയക്കും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കായി അടിയന്തരമായി
1950 ഡോസുകൾ നൽകുമെന്നും ഫെെസർ അറിയിച്ചു.