a-c-moideen

തൃശൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയതീൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി വടക്കാഞ്ചേരി എം എൽ എ അനിൽ അക്കര. പോളിംഗ് സമയത്തിന് മുമ്പേ മന്ത്രി വോട്ട് ചെയ്‌തെന്നാണ് അനിൽ അക്കരയുടെ പരാതി. മന്ത്രി രാവിലെ 6.55ന് വോട്ട് ചെയ്‌തെന്നാണ് എം എൽ എയുടെ ആരോപണം.

മന്ത്രി മൊയ്‌തീനെതിരെ നടപടി സ്വീകരിക്കണം.
പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തിൽ വോട്ട് ചെയ്തത്
6.55ന്.തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം

Posted by ANIL Akkara M.L.A on Wednesday, December 9, 2020

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. നാട്ടിൽ വോട്ട് ചെയ്യാനുളള സമയം മന്ത്രിയായാലും സാധാരണക്കാരനായാലും ഒരു പോലെയാണ്. സ്വന്തം നാട്ടിൽ ജനാധിപത്യ മര്യാദ സ്വീകരിക്കേണ്ടത് പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഈ വകുപ്പിന്റെ കീഴിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അനിൽ അക്കര പറഞ്ഞു.