sukumaran-nair

കോട്ടയം: ജനാധിപത്യം പുന:സ്ഥാപിക്കുന്ന ഫലമാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വസ്‌തുതകൾ മനസിലാക്കി ജനങ്ങൾ വോട്ട് ചെയ്യും. ജനങ്ങൾ അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും സുകുമാരൻ നായർ പറഞ്ഞു. മുന്നണികളോട് സമദൂര നിലപാടാണ് എൻ എസ് എസിന് ഉളളതെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശേരി വാഴപ്പളളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.