paolo-rossi

റോം: ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗലോ റോസി (64) അന്തരിച്ചു. ഇന്ന് പുലർച്ചെ ഇറ്റാലിയൻ ടി വി ചാനലായ ആർ എ ഐ സ്‌പോർട്‌സാണ് അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടത്.

1982ലെ ലോകകപ്പിൽ ഇറ്റലി കിരീടം നേടിയപ്പോൾ നിർണായക പങ്ക് വഹിച്ചത് പൗലോ ആയിരുന്നു. സ്‌പെയിൻ ലോകകപ്പിന്റെ ഫൈനലിൽ ഇറ്റലി 3-1ന് പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തിയപ്പോൾ ആദ്യ ഗോൾ നേടിയത് റോസിയായിരുന്നു. ടൂർണമെന്റിൽ ബ്രസീലിനെതിരെ ഹാട്രിക്കും അദ്ദേഹം നേടിയിരുന്നു. ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ പുരസ്‌ക്കാരങ്ങളും അന്ന് പൗലോ റോസിയാണ് നേടിയത്.

യുവന്റസ്, എ സി മിലാൻ എന്നിവയ‌്‌ക്കായി കളിച്ച റോസി എക്കാലത്തെയും മികച്ച ഫോർവേഡുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. യുവന്റസിനായി നാല് വർഷക്കാലമാണ് റോസി കളിച്ചത്.