covid-case

ലക്‌നൗ: വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനകം നവവരൻ മരണമടഞ്ഞു. ഉത്തർപ്രദേശിലാണ് സംഭവം. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ വധുവിന് ഉൾപ്പടെ കുടുംബത്തിലെ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വരൻ മരിച്ചത് കൊവിഡ് ബാധിച്ചാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് സ്ഥലത്തെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.നിത കുലശ്രേഷ്‌ഠ അറിയിച്ചു.

വിവാഹശേഷം താമസിയാതെ രോഗബാധിതനായ നവ വരൻ ഡിസംബർ നാലോടെ മരിച്ചു. ഇതിനുശേഷവും കൊവിഡ് ടെസ്‌റ്റ് നടത്താത്തതിനാൽ മരണകാരണം കൊവിഡ് ആണെന്ന് പറയാനാകില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.