
നവരസ എന്ന തമിഴ് ആന്തോളജി ചിത്രത്തിൽ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിൽ സൂര്യയും പ്രയാഗ മാർട്ടിനും നായകിനായകൻമാരാകുന്നു. സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് നവരസ നിർമിക്കുന്നത്. മുടി നീട്ടിയ ലുക്കിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. സുരരൈ പോട്ര്ിൽ നായികയായ അപർണ ബാലമുരളിക്കുശേഷം വീണ്ടും ഒരു മലയാളി നടി സൂര്യയുടെ നായികയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. നവരസയിൽ നടി പാർവതിയും അഭിനയിക്കുന്നുണ്ട്. രതീന്ദ്രൻ ആർ. പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗത്തിലാണ് പാർവതി അഭിനയിക്കുക.