ambani

മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് തലവനും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനുമായ മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും ഇനി മുത്തച്ഛനും മുത്തശ്ശിയും. മുകേഷിന്റെ മൂത്ത മകൻ ആകാശ് അംബാനിക്കും ഭാര്യ ശ്ലോകയ്ക്കും ആൺ കുഞ്ഞ് പിറന്നു.

' ആദ്യമായി മുത്തച്ഛനും മുത്തശ്ശിയുമായതിന്റെ സന്തോഷത്തിലാണ് നിതയും മുകേഷും. ധീരുഭായിയുടെയും കോകിലബെൻ അംബാനിയുടെയും കൊച്ചുമകന്റെ മകനെ സ്വാഗതം ചെയ്യുന്നു. ഇന്ന് മുംബയിലായിരുന്നു ശ്ലോകയുടെയും ആകാശിന്റെയും മകന്റെ ജനനം. അമ്മയും കു‌ഞ്ഞും സുഖമായിരിക്കുന്നു. പുതിയ അതിഥിയുടെ വരവിൽ മേത്ത, അംബാനി കുടുംബങ്ങൾ അത്യന്തം സന്തോഷത്തിലാണ് ' അംബാനി കുടുംബത്തിന്റെ വക്താവ് അറിയിച്ചു. 2019 മാർച്ചിലാണ് ആകാശ് - ശ്ലോക ദമ്പതികളുടെ വിവാഹം. വജ്ര വ്യവസായിയായ റസൽ മേത്തയുടെയും മൊണ മേത്തയുടെയും മകളാണ് ശ്ലോക.