pizza

സിഡ്നി:ഡി​സം​ബ​ർ​ ​ഒ​ൻ​പ​തി​ന് ​ജ​നി​ച്ച ​കു​ട്ടി​ക​ൾ​ക്ക് ​ഒ​രു​ ​കി​ടി​ല​ൻ​ ​ക്രി​സ്മ​സ് ​സ​മ്മാ​ന​വു​മാ​യി​ ​എ​ത്തി​യി​രി​ക്കു​ക​യാ​ണ് ​പി​സ​ ​ഭീ​മ​ന്മാ​രാ​യ​ ​ഡോ​മി​നോ​സ്.​ ​ആ​സ്ട്രേ​ലി​യ​ക്കാ​ർ​ക്കാ​ണ് ​ഈ​ ​സു​വ​ർ​ണാ​വ​സ​രം.​ ​അ​ന്നേ​ ​ദി​വ​സം​ ​ജ​നി​ച്ച ​ ​കു​ട്ടി​ക​ൾ​ക്ക് 60​ ​വ​ർ​ഷ​ത്തേ​യ്ക്ക് ​സൗ​ജ​ന്യ​മാ​യി​ ​കൊ​തി​യൂ​റും​ ​പി​സ​ ​ക​ഴി​യ്ക്കാം.​ ​ത​ങ്ങ​ളു​ടെ​ 60ാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​ഡോ​മി​നോ​സി​ന്റെ​ ​ഓ​ഫ​റാ​ണി​ത്.​ ​എ​ന്നാ​ൽ,​ ​ഇ​തി​ന് ​ചി​ല​ ​നി​ബ​ന്ധ​ന​ക​ൾ​ ​ബാ​ധ​ക​മാ​ണ്.

ഓ​ഫ​ർ​ ​നേ​ടാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ഡി​സം​ബ​ർ​ ​ഒ​മ്പ​തി​ന് ​പിറന്ന ​ശി​ശു​വി​ന് ​ഡോ​മി​നോ​സ് ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​പേ​ര് ​ന​ൽ​ക​ണം.​ ​ഡൊ​മി​നി​ക് ​(​D​o​m​i​n​i​c​),​ ​ഡൊ​മി​നി​ക്വെ​ ​(​D​o​m​i​n​i​q​u​e​)​ ​എ​ന്നീ​ ​പേ​രു​ക​ളി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഒ​ന്നാ​ണ് ​ന​ൽ​കേ​ണ്ട​ത്.
എ​ല്ലാ​ ​മാ​സ​വും​ 14​ ​ഡോ​ള​റി​ന് ​തു​ല്യ​മാ​യ​ ​(​ഏ​ക​ദേ​ശം​ ​ആ​യി​ര​ത്തോ​ളം​ ​രൂ​പ​)​ ​പി​സ​ ​ആ​യി​രി​ക്കും​ ​ന​ൽ​കു​ക.​ 10,​ 080​ ​ഡോ​ള​ർ​ ​വി​ല​യു​ടെ​ ​പി​സ​ ​അ​റു​പ​തു​ ​വ​ർ​ഷം​ ​കൊ​ണ്ട് ​ല​ഭി​ക്കും.​ ​ഇ​ത​നു​സ​രി​ച്ച് 2080​ ​പി​സ​ ​വ​രെ​ ​ക​ഴി​യ്ക്കാം.​യോ​ഗ്യ​രാ​യ​ ​മാ​താ​പി​താ​ക്ക​ൾ​ക്ക് ​d​o​m​b​a​b​y​@​d​o​m​i​n​o​s.​c​o​m.​a​u​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​അ​യ​ക്കാം​ ​കു​ഞ്ഞ് ​ജ​നി​ച്ച​ത് ​ഡി​സം​ബ​ർ​ ​ഒ​മ്പ​തി​ന് ​ആ​ണെ​ന്നും​ ​ക​മ്പ​നി​ ​നി​ർ​ദ്ദേ​ശി​ച്ച​ ​പേ​രു​ക​ൾ​ ​ന​ൽ​കി​യെ​ന്നും​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ളും​ ​അ​യ​ക്ക​ണം.​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ല​ഭി​ച്ച​ ​കു​ട്ടി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി​ജ​യി​ക​ളെ​ ​പ്ര​ഖ്യാ​പി​ക്കും.