pablo-rossi

1982 ഫുട്ബാൾ ലോകകപ്പിൽ ഇറ്റലിയെ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇതിഹാസ താരം പാവ്‌ലോ റോസി (64) അന്തരിച്ചു.

 ബ്രസീലിനെതിരായ മത്സരത്തിലെ ഹാട്രിക്ക് ഉൾപ്പടെ ആറു ഗോളുകളാണ് റോസി 82 ലോകകപ്പിൽ നേടിയത്. ഫൈനലിലും സ്കോർ ചെയ്തിരുന്നു

 ലോകകപ്പ് കിരീടത്തിനാെപ്പം ഗോൾഡൻ ബാളും ഗോൾഡൻ ബൂട്ടും ഏറ്റുവാങ്ങിയ റോസി 1982ലെ ബാലൺ ദിയോർ അവാർഡും സ്വന്തമാക്കി

 1977 മുതൽ 86വരെ ഇറ്റലിക്ക് വേണ്ടി 48 മത്സരങ്ങൾ കളിച്ച റോസി 20 ഗോളുകൾ നേടി. ഇതിൽ 9 എണ്ണവും ലോക കപ്പുകളിലായിരുന്നു

 യുവന്റസ്, എസി മിലാൻ,വെറോണ തുടങ്ങിയ ക്ളബുകൾക്കായും കളിച്ചു. ക്ളബ് കരിയറിൽ 338 മത്സരങ്ങളിൽ നിന്ന് 134 ഗോളുകൾ നേടി

 കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം ടെലിവിഷൻ പാനലിസ്റ്റായിരുന്ന റോസി കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു