pope-francis

റോം: വത്തിക്കാനിലെ ജീവനക്കാർക്ക് എല്ലാവർഷവും ഫ്രാൻസിസ് മാ‌ർപാപ്പ ക്രിസ്മസ് സമ്മാനങ്ങൾ നൽകാറുണ്ട്. മുട്ടയും പഴങ്ങളും വെണ്ണയും ചേർത്തുണ്ടാക്കിയ പനെറ്റോണി ബ്രഡും ഒരു കുപ്പി സ്പുമാന്റെ വൈനുമാണ് അദ്ദേഹം പരമ്പരാഗത രീതിയിൽ ജീവനക്കാർക്ക് സമ്മാനമായി നൽകാറുള്ളത്. എന്നാൽ, ഇത്തവണ ഇതിന് മാറ്റമുണ്ടായി. ഫ്ലൂവിനുള്ള മരുന്നാണ് തന്റെ പ്രിയപ്പെട്ട ജീവനക്കാർക്ക് സമ്മാനമായി മാർപാപ്പ നൽകുന്നത്. നൈറ്റ് ടൈമിന്റേയും വിക്സ് ഡേയുടേയും അഞ്ച് ബോക്സുകൾ വീതമാണ് ജീവനക്കാർക്ക് നൽകുക. ഏകദേശം 4000ത്തോളം ജീവനക്കാരാണുള്ളതെന്നാണ് വിവരം.

റോമിൽ ഇപ്പോൾ ശൈത്യകാലമാണ്. തണുപ്പും മഴയും കഠിനമാണ്. പലർക്കും പനിയും ജലദോഷവുമെല്ലാം ഉണ്ട്. ഇതിനെ നേരിടാനാണ് മാ‌ർപാപ്പയുടെ സ്നേഹസമ്മാനം. അതേസമയം, റോമിൽ കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അടുത്ത വർഷമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനി വേണ്ടി കൂടിയാകണം മാർപാപ്പ ഇത്തരത്തിലൊരു സമ്മാനം നൽകുന്നതെന്നും വിവരമുണ്ട്.