
ബത്തേരി: വയനാട്ടിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പൊലീസുകാരൻ മരിച്ചു. ബത്തേരിയിൽ വച്ചാണ് മീനങ്ങാടി സ്വദേശിയായ കരുണാകരൻ(45) കുഴഞ്ഞുവീണ് മരിച്ചത്. നേരത്തെ വോട്ട് ചെയ്‌ത് പുറത്തിറങ്ങിയ വോട്ടറും വയനാട്ടിൽ കുഴഞ്ഞുവീണ് മരണമടഞ്ഞിരുന്നു. മാനന്തവാടിയിലായിരുന്നു സംഭവം.തൃശിലേരി വരിനിലം കോളനിയിൽ ദേവി(54) ആണ് മരിച്ചത്. കുഴഞ്ഞുവീണുടൻ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം രണ്ടാംഘട്ട പോളിംഗ് എല്ലായിടത്തും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 5.25 വരയെുളള കണക്കനുസരിച്ച് 75.15 ശതമാനമാണ് പോളിംഗ് നിരക്ക്. ഏറ്റവുമധികം പോളിംഗ് വയനാട്ടിലാണ് 78.17 ശതമാനം. കോട്ടയത്ത് 73.01 ശതമാനം.തൃശൂർ 73.65, പാലക്കാട് 76.37,എറണാകുളം 75.63 എന്നിങ്ങനെയാണ് കണക്ക്. രണ്ടാംഘട്ടത്തിൽ ആദ്യഘട്ട പോളിംഗ് നിരക്കിനെ മറികടന്നിരിക്കുകയാണ്.