
വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് കോടിയിലേക്ക്. വേൾഡ് 'ഒ' മീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ ലോകത്ത് 69,381,422 രോഗികളാണുള്ളത്. 1,578,646 പേർ മരിച്ചു. 48,155,444 പേർ രോഗവിമുക്തരായി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലാണ് രോഗവ്യാപനവും മരണവും ഏറ്റവും കൂടുതൽ. അമേരിക്കയിൽ മാത്രം ഒരു കോടിയിലധികം രോഗികളുണ്ട്. റഷ്യയിൽ പ്രതിദിന രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്നലെ മാത്രം 27,927 കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, യൂറോപ്യൻ രാജ്യങ്ങൾ രണ്ടാം ഘട്ട വ്യാപനത്തിന്റെ പിടിയിലാണ്.
ജർമ്മനി, മെക്സിക്കോ, പോളണ്ട്, എന്നീ രാജ്യങ്ങളിലെ സ്ഥിതി രൂക്ഷമാണ്. ഏഷ്യൻ രാജ്യമായ ഇറാനിലും രണ്ടാം ഘട്ട വ്യാപനം പാരമ്യത്തിലാണ്.
ബ്രിട്ടനിൽ ഫൈസർ വാക്സിന്റെ വിതരണം ആരംഭിച്ചത് ജനങ്ങൾക്ക് അൽപം ആശ്വാസമേകിയിട്ടുണ്ട്. അതേസമയം, വാക്സിൻ കുത്തിവച്ച രണ്ട് ആരോഗ്യ പ്രവർത്തകർക്ക് അലർജി ഗുരുതരമാവുകയും അമേരിക്കയിൽ ഇതേ വാക്സിന്റെ ക്ലിനിക്കൽ ട്രയലിൽ നാല് പേർക്ക് മുഖപേശികൾ താത്കാലികമായി മരവിക്കുന്ന ബെൽസ് പാൾസി എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തതോടെ വാക്സിനേഷനിൽ കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ,
വാക്സിൻ സുരക്ഷിതമാണെന്നും കൊവിഡിനെതിരെ ഫലപ്രദമാണെന്നുമാണ് അമേരിക്കൻ ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ട്.