
എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. നിലവിലെ കണക്ക് പ്രകാരം 76.38 ആണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളിലെ ശരാശരി പോളിംഗ് ശതമാനം. ഇന്ന് വോട്ടെടുപ്പ് നടന്ന ഓരോ ജില്ലകളിലെയും പോളിംഗ് ശതമാനം ഇനി പറയുന്നു. കോട്ടയം - 73.91%, എറണാകുളം - 77.13%, തൃശൂർ - 75.03%, പാലക്കാട് - 77.97%, വയനാട് - 79.46%. കോർപ്പറേഷൻ: തൃശൂർ - 63.39%, എറണാകുളം - 61.45%.