
ഫിറോസാബാദ്: നവവരന്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിശ്രുത വധുവിനും മറ്റ് എട്ട് പേര്‍ക്കും കൊവിഡ് ബാധിച്ചു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. പത്ത് ദിവസം മുമ്പായിരുന്നു വിവാഹം. അതിനുശേഷം രോഗബാധിതനായ വരന്‍ ഡിസംബര്‍ നാലിന് മരിച്ചു. വരന്‍ കൊവിഡ് പരിശോധന നടത്തിയിരുന്നില്ല.
അതേസമയം, മരിച്ച യുവാവിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഭാര്യ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പ്രതിശ്രുതവധു, വധുവിന്റെ അമ്മ, സഹോദരന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ചികിത്സയിലാണെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
കൊവിഡ് പരിശോധനയ്ക്കായി ഗ്രാമത്തില്‍ ഒരു ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ഇതുവരെ 3,673 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 171 സജീവ കേസുകളും 67 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.