
മോസ്കോ: കൊവിഡ് വാക്സിനായ സ്പുട്നിക് 5 സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് പൂർണമായും മദ്യപാനം ഉപേക്ഷിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി റഷ്യ. റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയാണ് മുന്നറിയിപ്പ് നൽകിയത്. ശരീരത്തിൽ വാക്സിൻ പ്രവർത്തിക്കുന്നതുവരെ ജനങ്ങൾ സുരക്ഷിതമായി തുടരാനുള്ള മാർഗനിർദ്ദേശങ്ങളും മുൻകരുതലുകളും അവർ പുറപ്പെടുവിച്ചു. വാക്സിനെടുത്ത് കഴിഞ്ഞാൽ പഴയ പോലെ തന്നെ തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. രോഗപ്രതിരോധ മരുന്നുകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് റഷ്യ.