ambani

മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിനും ഭാര്യ ശ്ളോകയ്ക്കും ആൺകുഞ്ഞ് പിറന്നു. മുംബയിലെ ആശുപത്രിയിലായിരുന്നു പ്രസവം. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്തമകനാണ് ആകാശ്. ഡയമണ്ട് വ്യാപാരിയായ റസ്സൽ മേത്തയുടെയും മോണയുടെയും മകളാണ് ശ്ളോക മേത്ത.

ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ ഒരുമിച്ച് പഠിച്ച ഇരുവരും കുട്ടിക്കാലം മുതലേ സൃഹൃത്തുക്കളായിരുന്നു. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു വിവാഹം.