ദുബായ് : ആസ്ട്രേലിയയ്ക്ക് എതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ നായകൻ വിരാട് കൊഹ‌്ലി ഏകദിന ബാറ്റിംഗ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു.പരിക്ക് കാരണം പരമ്പരയിൽ കളിച്ചില്ലെങ്കിലും രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തുണ്ട്.ഹാർദിക് പാണ്ഡ്യ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ കരിയർ ബെസ്റ്റായ 49-ാം സഥാനത്തേക്ക് ഉയർന്നു. ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ മൂന്നാമതാണ്.