
കാനഡ: ഫൈസറിന്റെ കൊവിഡ് വാക്സിന് കാനഡയിലും പച്ചക്കൊടി. ബ്രിട്ടനും ബഹ്റൈനും പിന്നാലെയാണ് കാനഡയും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. രണ്ടുമാസത്തെ ക്ലിനിക്കൽ പരിശോധന ഫലങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷം ബുധനാഴ്ചയാണ് കാനഡ മെഡിക്കൽ അതോറിറ്റി ഫൈസറിന് അനുമതി നൽകിയത്.