
കൊവിഡ് വ്യാപിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വാക്‌സിന്‍ വികസിപ്പിച്ചെടുത്തതിന്റെ വാര്‍ത്തകളാണ് പല കോണുകളില്‍ നിന്നായി ഉയര്‍ന്നു കേള്‍ക്കുന്നത്. അമേരിക്കന്‍ ഫാര്‍മ്മസ്യൂട്ടിക്കല്‍സായ ഫൈസറും മോഡേണയും 90 ശതമാനത്തിലധികം വൈറസിനെ തടയും എന്നാണ് അവകാശപ്പെടുന്നത്. അതിന് പുറമെ, ഫൈസര്‍ വാക്സിന്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നല്‍കിത്തുടങ്ങുകയും ചെയ്തു. എന്നിരുന്നാലും മാസ്‌ക് മാറ്റാനുള്ള സമയമായിട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
എന്താണ് ഇതിന് കാരണം
ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ശേഷവും രോഗബാധ കണ്ടെത്തിയ ആളുകളെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ കണ്ടെത്തിയിരുന്നു. ലക്ഷണങ്ങളോടെ തന്നെയാണ് രോഗം ബാധിച്ചിരിക്കുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കുന്നത്. കൊവിഡ് രോഗം സ്ഥിരീകരിച്ച 30% ആളുകളും രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തത് നിശബ്ദ വ്യാപനത്തിന്റെ സാദ്ധ്യതകളേയും ഗവേഷണങ്ങള്‍ വിലയിരുത്തുന്നു.
ഒരിക്കല്‍ വാക്‌സിനേഷന്‍ ലഭിച്ചാല്‍, അവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ധാരാളം ആളുകള്‍ ചിന്തിക്കുന്നുവെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ദ്ധനായ മൈക്കല്‍ ടാല്‍ പറയുന്നു. എന്നാല്‍, ഇത് തെറ്റായ നിലപാടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നീണ്ടകാലത്തേക്ക് മാസ്‌ക് ധരിക്കേണ്ടി വരുമെന്ന് കരുതുന്നവരാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ശരീരത്തിലുടനീളം ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നു എന്നാല്‍ ഒരിടത്തു മാത്രമില്ല
ഫൈസര്‍, മോഡേണ കാന്‍ഡിഡേറ്റുകള്‍ പോലെ ഇന്‍ട്രാമുസ്‌കുലര്‍ വാക്‌സിനുകള്‍, ശരീരത്തിലുടനീളം ശേഖരിക്കുന്ന ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതിന് മുഴുവന്‍ രോഗപ്രതിരോധ സംവിധാനത്തെയും ഉത്തേജിപ്പിക്കും. വൈറസ് പ്രവേശിച്ച് പടരുന്ന നാസികാദ്വാരങ്ങളില്‍ ആവശ്യമായ ആന്റിബോഡികളെ ഉണ്ടാക്കുന്നില്ല.
അടുത്ത തലമുറ വാക്‌സിനുകള്‍ ഈ പ്രശ്‌നം പരിഹരിച്ചേക്കും
എന്നാല്‍, വരും തലമുറ കൊവിഡ് വാക്‌സിനുകള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചേക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വാക്സിനുകള്‍ ലഭിച്ചാലും സാമൂഹിക അകലം പാലിക്കുന്നതിലോ മാസ്‌ക് ധരിക്കുന്നതിലോ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകരുതെന്ന് റ്റ് ആരോഗ്യ വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. വാക്സിന്‍ വ്യാപകമായ തോതില്‍ വില്‍പ്പന തുടങ്ങിയാല്‍ മാത്രമേ മറ്റ് നടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കൂ എന്നാണ് ടെക്‌സാസിലെ പ്രമുഖ ആരോഗ്യ വിദഗ്ദ്ധനായ ഡോ. ഡേവിഡ് കാല്ലെണ്ടര്‍ പറഞ്ഞത്.