ബാംഗ്ളൂർ : ഐ.പി.എല്ലിനിടെ സംഭവിച്ച പരിക്കിൽ നിന്ന് മോചിതനാകാൻ ബാംഗ്ളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ റിഹാബിലിറ്റേഷൻ നടത്തുന്ന ഇന്ത്യൻ താരം രോഹിത് ശർമ്മ ഇന്ന് ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനാകും. ടെസ്റ്റിൽ ഫിറ്റ്നെസ് തെളിയിച്ചാൽ രോഹിതിന് ആസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകളിലെങ്കിലും കളിക്കാം.ആദ്യ രണ്ട് ടെസ്റ്റുകൾ നടക്കുമ്പോൾ രോഹിത് നിർബന്ധിത ക്വാറന്റൈനിലായിരിക്കും. ആദ്യ ടെസ്റ്റിന് ശേഷം ഭാര്യയുടെ പ്രസവത്തിനായി നായകൻ വിരാട് നാട്ടിലേക്ക് മടങ്ങും.