
ഫിറോസാബാദ്: നവവരൻ മരിച്ച് ദിവസങ്ങൾക്കുള്ളിൽ വധുവിനും മറ്റ് എട്ട് പേർക്കും കൊവിഡ് ബാധിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. പത്ത് ദിവസം മുമ്പായിരുന്നു വിവാഹം. അതിനുശേഷം രോഗബാധിതനായ വരൻ ഡിസംബർ നാലിന് മരിച്ചു. വരൻ കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിൽ നവവധു ഉൾപ്പെടെ ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വധുവിന്റെ അമ്മ, സഹോദരൻ ഉൾപ്പെടെ ഒമ്പതു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ചികിത്സയിലാണെന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞു.