virat-sachin

ആസ്ട്രേലിയക്കെതിരെ അടുത്തിടെ നടന്ന പരമ്പരയ്ക്കിടെ ഇന്ത്യൻ നായകൻ വിരാട് കൊഹ‌്ലി ഏകദിനത്തിൽ 12000 റൺസ് തികച്ചിരുന്നു. സച്ചിന് ശേഷം ഏകദിനത്തിൽ 12000ക്ളബിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് കൊഹ‌്ലി.എന്നാൽ സച്ചിനെക്കാൾ വളരെ വേഗത്തിലാണ് കൊഹ്‌ലി ഈ ഉന്നതിയിലെത്തുന്നത്. സച്ചിൻ 12000 തികയ്ക്കാനായി 300 ഇന്നിംഗ്സുകൾ എടുത്തെങ്കിൽ വിരാടിന് 243 ഇന്നിംഗ്സുകളേ വേണ്ടിവന്നുള്ളൂ. ഏറ്റവും വേഗത്തിൽ 12K ക്ളബിലെത്തുന്ന താരവും വിരാട് തന്നെ.