
മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ അനുശ്രീയ്ക്ക് സാധിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ടുകള്‍ നടത്തിയ നടിമാരില്‍ ഒരാള്‍ അനുശ്രീ ആണ്. സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ സജീവമായ താരം പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
അടുത്തിടെ അനുശ്രീ കൊച്ചിയില്‍ പുതിയ ഫ്ലാറ്റ് വാങ്ങിയിരുന്നു. പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള വീഡിയോ ആണ് അനുശ്രീ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പൊതുവെ ഫ്ലാറ്റ് ലൈഫ് അത്ര ഇഷ്ടമില്ലെങ്കിലും ജോലിയുടെ സൗകര്യാര്‍ത്ഥമാണ് ഫ്ലാറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്ന് അനുശ്രീ പറയുന്നു. കാക്കനാട് ആണ് ഫ്ലാറ്റ്. 'ഡയമണ്ട് നെക്ലേസ്' എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.