ഈസ്റ്റ് ബംഗാളിനെ ജംഷഡ്പൂർ ഗോൾരഹിത സമനിലയിൽ തളച്ചു

മഡ്ഗാവ് : സീസണിലെ നാലാം മത്സരത്തിലും വിജയം നേടാനാകാതെ ഐ.എസ്.എല്ലിലെ പുത്തൻ ക്ളബ് ഈസ്റ്റ് ബംഗാൾ. ഇന്നലെ ജംഷഡ്പൂരിനോട് ഗോൾരഹിത സമനിലയിൽ പിരിയുകയയായിരുന്നു അവർ.25-ാം മിനിട്ടിൽ യൂജിൻസൺ ലിംഗോദോയെ രണ്ടാം മഞ്ഞക്കാർഡും കണ്ട് നഷ്ടപ്പെട്ടതിനാൽ 10 പേരുമായാണ് ഈസ്റ്റ് ബംഗാൾ മത്സരം പൂർത്തിയാക്കിയത്.അവസാന മിനിട്ടിൽ ജംഷഡ്പൂരിന്റെ രൺദേയിയും പുറത്തായി. ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റിരുന്ന ഈസ്റ്റ് ബംഗാൾ ഇന്നലെ പോയിന്റ് പട്ടികയിൽ ആദ്യമായി ഒരു പോയിന്റ് നേടി.ജംഷഡ്പൂർ ആറുപോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു.

ഇന്നത്തെ മത്സരം

എ.ടി.കെ മോഹൻ ബഗാൻ Vs ഹൈദരാബാദ്