nostradamus

ഇന്നും ലോകം അദ്ഭുതത്തോടെ കാണുന്നതാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ. ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനാണ് മൈക്കൽ നോസ്ട്രാഡമസ്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ എഴുപതു ശതമാനവും ഇതുവരെ ശരിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില പ്രവചനങ്ങൾ അങ്ങേയറ്റം കൃത്യമായിരുന്നു. അഡോൾഫ് ഹിറ്റ്‌ലറിനെക്കുറിച്ചും രണ്ടാംലോകമഹായുദ്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങൾ അവയിൽപ്പെട്ടതാണ്.

.

3797 വർഷങ്ങൾ വരെയുള്ള 6338 പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

1555ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേസ് പ്രൊഫെറ്റീസ് പ്രസിദ്ധമാണ്. 'ക്വാെരെടെൻസ്' എന്ന് വിളിക്കപ്പെടുന്ന വരികളായാണ് നോസ്ട്രാഡമസ് തന്റെ പ്രവചനങ്ങൾ കുറിച്ചത്. 2021 ലേതെന്ന് പറയപ്പെടുന്ന നോസ്ട്രാഡമസ് പ്രവചനങ്ങളാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. ഇതിൽ പല പ്രവചനങ്ങളും മനുഷ്യരാശിയെ ഞെട്ടിക്കുന്നതാണ്.



റഷ്യയിൽ നിന്നുള്ള ഒരു ശാസ്ത്രജ്ഞൻ ഒരു ജൈവായുധം നിർമിക്കുമെന്നതാണ് അതിൽ പ്രധാനപ്പെട്ടത്. കൂടാതെ മനുഷ്യരുടെ മരണത്തിന് കാരണമാകുന്ന വൈറസും നിർമിക്കും. ഇതെല്ലാം മനുഷ്യന്റെ വംശനാശത്തിന് കാരണമാകുമെന്നും പ്രവചനത്തിലുണ്ട്.

ലോകം അവസാനിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളായി നോസ്ട്രാഡമസ് ചൂണ്ടിക്കാണിക്കുന്നത് ക്ഷാമം, ഭൂകമ്പം, രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയാണ്. 2020 മുതൽ ലോകത്തെ മുഴുവനായി ബാധിച്ച കൊറോണ വൈറസ് ഇതിന്റെ ഒരു തുടക്കം മാത്രമാണ്. ക്ഷാമവും ലോകം അഭിമുഖീകരിക്കും. അടുത്ത ദശകങ്ങളിൽ യൂറോപ്യൻ യൂണിയൻ മുസ്ലിമുകൾ പിടിച്ചടക്കുമെന്നാണ്.

ഭൂമിശാസ്ത്രപരമായ വലിയ സംഭവങ്ങൾക്ക് 2021 സാക്ഷ്യം വഹിച്ചേക്കും. വലിയ സൗര കൊടുങ്കാറ്റുകൾ സംഭവിച്ചേക്കും. അത് ഭൂമിയിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായേക്കും. കാലാവസ്ഥ വ്യതിയാനം പല തർക്കങ്ങൾക്കും യുദ്ധങ്ങൾക്കും കാരണമായേക്കും.

ഒരു ധൂമകേതു ഭൂമിയിൽ പതിക്കുമെന്നും അത് വലിയ നാശ നഷ്ടത്തിന് കാരണമാകുമെന്നും പ്രവചനത്തിൽ പറയുന്നു.ഇത് ഭൂകമ്പങ്ങൾക്കും പ്രകൃതി ദുരന്തങ്ങൾക്കും കാരണമായേക്കാമെന്നാണ് പറയുന്നത്. ഭൂമിയിൽ ഒരു വലിയ ഛിന്നഗ്രഹം പതിക്കുമെന്നതിനെക്കുറിച്ചും പ്രവചനത്തിൽ സൂചിപ്പിക്കുന്നു. അത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ആകാശം ഒരു വലിയ തീ പോല കാണപ്പെടും. അടുത്ത വർഷം ഭൂമിയിൽ ഒരു ഛിന്നഗ്രഹം പതിക്കുമെന്ന് നാസയും പ്രവചിച്ചിട്ടുണ്ട്.

2009 കെഎഫ് 1 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹം 2021 മേയ് ആറിന് ഭൂമിയിൽ എത്താൻ സാദ്ധ്യതയുണ്ട്. അതിന്റെ പാതയെക്കുറിച്ചുള്ള വിശകലനങ്ങളെ തുടർന്നാണ് നാസ ഈ നിഗമനത്തിൽ എത്തിയത്.

അദ്ദേഹത്തിന്റെ ഒരു പ്രവചനം അനുസരിച്ച് വളരെ ശക്തമായ ഒരു ഭൂകമ്പം 2021ൽ കാലിഫോർണിയയെ നശിപ്പിക്കും. ഒരു വലിയ ഭൂകമ്പം പുതിയ ലോകത്തെ തകർക്കുമെന്നാണ് പ്രവചനം. അത് കാലിഫോർണിയ എന്നാണ് കരുതപ്പെടുന്നത്.