
കോട്ടയം: ഇരാറ്റുപേട്ടയിൽ കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. എസ്.ടി.യു ഈരാറ്റുപേട്ട മേഖല നേതാവ് അസീസിന്റെ പിതാവും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ സുലൈമാനാണ് അറസ്റ്റിലായത്. തീക്കോയി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വോട്ട് ചെയ്ത ഇയാൾ പിന്നീട് ഈരാറ്റുപേട്ട നഗരസഭയിലെ പതിനാലാം ഡിവിഷനായ കൊല്ലം പറമ്പിലും വോട്ട് ചെയ്യാനെത്തുകയായിരുന്നു.
പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഏജന്റ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രിസൈഡിംഗ് ഓഫിസറുടെ നിര്‍ദ്ദേശ പ്രകാരം സുലെെമാനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തീക്കോയി സെന്റ് മേരിസ് സ്‌കൂളില്‍ വോട്ട് ചെയ്തതായും വിരലില്‍ പുരട്ടിയ മഷി മായ്ച്ചുകളയാന്‍ പ്രാദേശിക മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ ചിലര്‍ സഹായിച്ചതായും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.