
കൊൽക്കത്ത:പൗരത്വനിയമ ഭേദഗതി ഉടൻ നടപ്പിലാക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ.
നിയമങ്ങൾ ഇപ്പോൾ സൃഷ്‌ടിക്കുന്നു. നിയമം ബംഗാളിൽ ഉൾപ്പെടെ ബി.ജെ.പി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡയമണ്ട് ഹാർബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ജെ.പി.നദ്ദ പറഞ്ഞു.
ഡയമണ്ട് ഹാർബറിൽ ജെ.പി.നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂൽ കോൺഗ്രസ് അനുഭാവികൾ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് പൗരത്വ ബില്ല് നടപ്പാക്കുമെന്ന് ബി.ജെ.പി പറയുന്നത്.പൗരത്വ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രചാരണം ജനുവരി മുതൽ പാർട്ടി ആരംഭിക്കുമെന്ന് ഡിസംബർ 6ന് കൊൽക്കത്തയിൽ നടന്ന പൊതുയോഗത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ പറഞ്ഞിരുന്നു.
പശ്ചിമ ബംഗാളിൽ പൗരത്വനിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് നിയമം നടപ്പാക്കാൻ ബി.ജെ.പി കച്ചകെട്ടിയിറങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പൗരത്വനിയമം പ്രചരണ ആയുധമായി ഉപയോഗിക്കാനാണ് 
ബി.ജെ.പി ശ്രമിക്കുന്നത്.