child

തിരുവനന്തപുരം: തൈക്കാട് ഹൈടെക്ക് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ചൊവ്വാഴ്ച വെളുപ്പിന് 12.10 നാണ് ഒരു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. കുഞ്ഞിന് അന്തരിച്ച ഫുട്ബാൾ ഇതിഹാസം മറഡോണയുടെ സ്മരണയ്ക്കായി ഡീഗോ മാറഡോണയെന്ന് പേരിട്ടു.

ശിശുക്ഷേമ സമിതി ആസ്ഥാനത്ത് സ്ഥാപിച്ച ഹൈടെക്ക് അമ്മത്തൊട്ടിലിൽ എത്തിയ 18-ാമത്തെ കുഞ്ഞാണിത്. കുഞ്ഞിനെതൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് ആരോഗ്യപരിശോധനയും കൊവിഡ് ടെസ്റ്റും നടത്തി. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു.