kuruthi

പൃഥ്വിരാജ് നായകനാകുന്ന സിനിമ ‘കുരുതി’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രീകരണത്തിന് മുന്നോടിയായുളള സിനിമയുടെ പൂജ ചിത്രങ്ങൾ പൃഥ്വിരാജ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ‘കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ’ എന്നാണ് സിനിമയുടെ ടാഗ് ലൈൻ.

kuruthi

താരത്തിന്റെ അമ്മ മല്ലിക സുകുമാരനാണ് നിലവിളക്ക് കൊളുത്തി പൂജയ്‌ക്ക് തുടക്കം കുറിച്ചത്. സുപ്രിയ മേനോൻ, മാമുക്കോയ, മുരളി ഗോപി, റോഷൻ മാത്യു അടക്കമുളളവരും പൂജയിൽ പങ്കെടുത്തു.

kuruthi

മനു വാര്യരാണ് ചിത്രത്തിന്റെ സംവിധായകൻ. ബോളിവുഡിൽ ‘കോഫി ബ്ലൂം’ എന്ന സിനിമ ഒരുക്കിയതിന് ശേഷമാണ് മലയാളത്തിലേക്കുളള മനുവിന്റെ രംഗപ്രവേശം. ചിത്രം സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ശ്രേണിയിൽ ഉൾപ്പെടുന്നതാണെന്നാണ് വിവരം.

#Kuruthi Pooja Pics!

Started rolling!

Kuruthi Movie

Posted by Prithviraj Sukumaran on Thursday, December 10, 2020

ചിത്രത്തിൽ റോഷൻ മാത്യു, മണികണ്‌ഠൻ ആർ ആചാരി, മുരളി ഗോപി, നവാസ് വളളിക്കുന്ന്, ഷൈൻ ടോം ചാക്കോ, നസ്‌ലെൻ, സാഗർ സൂര്യ, മാമുക്കോയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.

kuruthi

അനീഷ് പല്യാലാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ക്യാമറ- അഭിനന്ദൻ രാമാനുജം. സംഗീത സംവിധാനം- ജേക്‌സ് ബിജോയ്. എഡിറ്റ്- അഖിലേഷ് മോഹൻ.