gun-

ന്യൂഡൽഹി : ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏതൊരു യന്ത്രത്തോക്കിനോടും കിടപിടിക്കുന്ന ആയുധം സ്വന്തമായി വികസിപ്പിച്ച് ഇന്ത്യ. രാജ്യത്തിന് അഭിമാനമായ പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ ( ഡി ആർ ഡി ഒ) വികസിപ്പിച്ച 5.56 x 30 എംഎം പ്രൊട്ടക്റ്റീവ് കാർബൈൻ ഗൺ സൈനിക ഉപയോഗത്തിന് പൂർണമായും സജ്ജമായി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാദ്ധ്യമ റിപ്പോർട്ടിലാണ് ഡി ആർ ഡി ഒ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ജോയിന്റ് വെൻച്വർ പ്രൊട്ടക്ടീവ് കാർബൺ ഗ്യാസിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന തോക്കിൽ നിന്നും മിനിട്ടിൽ 700 റൗണ്ടിലധികം തിരകൾ പുറത്തേയ്ക്ക് പായിക്കുവാനാവും. കലാപ വിരുദ്ധ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സൈനികർക്കും അർദ്ധ സൈനികർക്കും ഉപയോഗിക്കാനാവുന്ന ആയുധമാണിത്.

gun-

ഏത് കാലാവസ്ഥയിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന യന്ത്രതോക്കിന് കേവലം മൂന്ന് കിലോ ഭാരം മാത്രമാണുള്ളത്. ഇത് ഓപ്പറേഷനുകളിൽ എളുപ്പത്തിൽ പ്രയോഗിക്കുവാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സഹായകമാവും.