
1. ശ്രീലങ്കയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
2. ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തർവാഹിനി?
3. നാവിക പരിശീലന കേന്ദ്രമായ ഐഎൻഎസ് സിർക്കാസ് സ്ഥിതിചെയ്യുന്നതെവിടെ?
4. നളന്ദ സർവകലാശാല സ്ഥാപിച്ചത്?
5. മാലിദ്വീപിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരാതാശ്വാസ പ്രവർത്തനം?
6. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
7. ഖജുരാവോ ക്ഷേത്രങ്ങൾ പണിതത് ആര്?
8. ജബൽപൂർ സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്താണ്?
9. ധുവാൻധർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
10. ഝാൻസി റാണി കൊല്ലപ്പെട്ടത് എവിടെവച്ച്?
11. വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം?
12. സാഞ്ചി സ്തൂപം പണികഴിപ്പിച്ചത് ആര്?
13. അജന്താ, എല്ലോറ ഗുഹാക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നതെവിടെ?
14. ഇന്ത്യയിലെ ആദ്യ മോണോ റെയിൽ സ്ഥാപിതമായത്?
15. എലിഫന്റാ ഗുഹകൾ സ്ഥിതിചെയ്യുന്നതെവിടെ?
16. മുബയ് നഗരത്തോട് ചേർന്നുള്ള നാഷണൽ പാർക്ക്?
17. ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യയിലെ ജില്ല?
18. കൻഹ കടുവാസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
19. ഇന്ത്യയിലെ ആദ്യ അറ്റോമിക് പവർ സ്റ്റേഷൻ?
20. മുട്ട വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം?
21. വേളാങ്കണ്ണി തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്?
22. കമാന്റോ പൊലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
23. നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്സ് സ്ഥിതിചെയ്യുന്നത്?
24. സുവർണക്ഷേത്രത്തിന്റെ മറ്റൊരു പേര്?
25. തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ സംസ്ഥാനം?
26. നിക്കോബാർ ദ്വീപ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്?
27. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം?
28. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
29. ഇന്ദിരാഗാന്ധി എയർപോർട്ട് സ്ഥിതിചെയ്യുന്നത്?
30. 181 വനിതാ ഹെൽപ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയത്?
31. ദണ്ഡിയാത്രാ സമയത്ത് ഗാന്ധിജിയും അനുയായികളും ആലപിച്ചഗാനം?
32. ഭൂപ്രദേശത്തിന്റെ ഘടന അനുസരിച്ച് കേരളത്തിലെ മൂന്ന് വിഭാഗങ്ങൾ ഏതെല്ലാം?
33. മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
34. കേരളത്തിന്റെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്?
35. കോയിക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ?
36. കേരളത്തിൽ ഇ എം എസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?
37. ന്യൂമിസ്മാറ്റിക് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
38. ഇന്ത്യയിലെ ആദ്യ ആനിമേഷൻ പാർക്ക്?
39. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
40. എം.എൻ. ഗോവിന്ദൻ നായർ ലക്ഷംവീട് പദ്ധതി ആരംഭിച്ചസ്ഥലം?
41. കേരള ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
42. കേരളത്തെ ഏറ്റവും നല്ല നഗരമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശസഞ്ചാരി?
43. ഇളയിടത്ത് സ്വരൂപത്തിന്റെ ആസ്ഥാനം?
44. കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കർ ജനിച്ച സ്ഥലം?
45. കേരളത്തിലെ ആദ്യ കാർട്ടൂൺ മ്യൂസിയം?
46. ദേവനാരായണൻ എന്നറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശം?
47. കായംകുളം താപനിലയത്തിന്റെ യഥാർത്ഥനാമം?
48. മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
49. ഇന്ത്യയിലെ ആദ്യ പുകയില വിരുദ്ധ ജില്ല?
50. ഓട്ടൻതുള്ളലിന്റെ ജന്മനാട്?
ഉത്തരങ്ങൾ
(1)ഓപ്പറേഷൻ റെയിൻബോ (2)ഐ.എൻ.എസ് ചക്ര (3)വിശാഖപട്ടണം (4)കുമാരഗുപ്തൻ (5)ഓപ്പറേഷൻ കാസ്റ്രർ (6)തിരുവനന്തപുരം (7)ചന്ദേല രാജാക്കന്മാർ (8)നർമ്മദ (9)മധ്യപ്രദേശ് (10)ഗ്വാളിയോർ (11)ജബൽപൂർ (12)അശോകൻ (13)ഔറംഗാബാദ് (14)മുംബയ് (15)മഹാരാഷ്ട്ര (16)സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് (17)മുംബയ് സിറ്റി (18)മധ്യപ്രദേശ് (19)താരാപ്പൂർ (20)നാമക്കൽ (21)തമിഴ്നാട് (22)തമിഴ്നാട് (23)പാട്യാല (24)ഹർമന്ദിർ സാഹിബ് (25)പഞ്ചാബ് (26)ഗ്രേറ്റ് നിക്കോബാർ (27)ചണ്‌ഡിഗഡ് (28)ആന്ത്രോത്ത് (29)ഡൽഹി (30)ഡൽഹി (31)രഘുപതി രാഘവ രാജാറാം (32)മലനാട്, ഇടനാട്, തീരപ്രദേശം (33)ശ്രീപത്മനാഭ സ്വാമിക്ഷേത്രം (34)ബാലരാമപുരം (35) തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (36)വിളപ്പിൽശാല (37)നെടുമങ്ങാട് (38)കിൻഫ്രാ ആനിമേഷൻ പാർക്ക് (39)അഗസ്ത്യമല (40)ചടയമംഗലത്തെ ചിതറയിൽ (41)കൊട്ടാരക്കര (42)ഇബൻ ബത്തൂത്ത (43)കൊട്ടരക്കര (44)പുത്തൂർ (കൊല്ലം) (45)കായംകുളം (46)ചെമ്പകശേരി (47)രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്രോജക്ട് (48)ഹരിപ്പാട് (49)കോട്ടയം (50)അമ്പലപ്പുഴ