
കോട്ടയം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി മൂന്നു വർഷക്കാലം പീഡിപ്പിച്ചു. തുടർന്ന് കാമുകൻ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ആറുമാസത്തിനു ശേഷം യുവാവ് കൈവശമുണ്ടായിരുന്ന നഗ്നഫോട്ടോകൾ കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. ഇത് ഒരു വർഷത്തോളം നീണ്ടുനിന്നു. അവസാനം ഗത്യന്തരമില്ലാതെ യുവതി കാമുകനെതിരെ ഉപ്പുതറ പൊലീസിൽ പരാതിപ്പെട്ടു.
ഒമ്പതേക്കർ പുത്തൻവീട്ടിൽ അജിത് അശോകൻ (23) അഴിക്കുള്ളിലായി. പ്രണയ സമയത്ത് യുവാവ് മൊബൈൽ ഫോൺ കാമറയിൽ പകർത്തിയ നഗ്നഫോട്ടോകൾ കാണിച്ചാണ് ഇയാൾ യുവതിയെ വീണ്ടും പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഫോണിൽനിന്ന് യുവതിയുടെ നഗ്നഫോട്ടോകൾ പൊലീസ് കണ്ടെത്തി.
കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹനന്റെ നിർദ്ദേശപ്രകാരം ഉപ്പുതറ സി.ഐ എം.എസ്. റിയാസാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ യുവാവിനെ കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.