
2020 പ്രണയദിനത്തിൽ വിഘ്നേശ് ശിവ പ്രഖ്യാപിച്ച ത്രികോണ പ്രണയ ചിത്രം കാതുവാക്കുള രെണ്ടു കാതൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വിജയ് സേതുപതി, നയൻതാര, സമാന്ത ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ലോക്ക് ഡൗണും കൊവിഡും മൂലം അനിശ്ചിതത്തിൽ ആവുകയായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. നെട്രിക്കൺ എന്ന ചിത്രമാണ് നയൻതാരയുടെ ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. വിഘ്നേശ് ശിവയുടെ റൗഡി പിക്ചേഴ്സാണ് നെട്രിക്കൺ നിർ മ്മിക്കുന്നത്. നയൻതാരയും വിഘ്നേശും നിർമ്മിക്കുന്ന റോക്കി എന്ന സിനിമയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.നയൻതാരയുടെ മലയാള ചിത്രം നിഴലിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായി. വിജയ് സേതുപതിയുടെ ഭാഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. സാമന്തയും നയൻതാരയും ഉടൻ കാതുവാക്കുള രെണ്ടു കാതലിൽ ജോയിൻ ചെയ്യുമെന്നാണ് അടുത്തവൃത്തങ്ങൾ അറിയിക്കുന്നത്.