-iceberg-

തെക്കൻ അറ്റ്‌ലാൻഡിക് സമുദ്രത്തിലെ ബ്രിട്ടീഷ് ഭൂപ്രദേശമായ സൗത്ത് ജോർജിയ ഐലൻഡിനെ ലക്ഷ്യമാക്കി ഒരു കൂറ്റൻ മഞ്ഞുമല നീങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ റോഡ് ഐലൻഡിനേക്കാൾ വലിപ്പമുള്ള ഈ കൂറ്റൻ മഞ്ഞുമല 2017ൽ ഒരു ഭീമൻ അന്റാർട്ടിക് ഐസ് ഷെൽഫിൽ നിന്നും അടർന്നു വേർപ്പെട്ടതാണ്.

A68 എന്നാണ് ഈ കൂറ്റൻ ഐസ്ബർഗ് അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പെൻഗ്വിനുകൾ, സീലുകൾ തുടങ്ങിയ ധ്രുവ പ്രദേശത്ത് കാണുന്ന വൈവിദ്യമാർന്ന ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് സൗത്ത് ജോർജിയ ദ്വീപ്. നിലവിൽ ദ്വീപിൽ നിന്നും 31 മൈലിൽ താഴെ ദൂരത്തിലാണ് മഞ്ഞുമല. ഇത് ഒഴുകിയെത്തി ദ്വീപുമായി കൂട്ടിയിടിക്കുന്നതോടെ ദ്വീപിലെ ആവാസവ്യവസ്ഥ മൊത്തത്തിൽ തകിടം മറിയും. കാരണം സൗത്ത് ജോർജിയയോളം വലിപ്പം ഈ മഞ്ഞുമലയ്ക്കുമുണ്ട്.

-iceberg-

650 അടിയിലേറെ കനം മഞ്ഞുമലയ്ക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പകുതിയിലേറെ ഭാഗവും കടലിനടിയിലാണ്. 93 മൈൽ നീളവും 30 മൈൽ വീതിയും മഞ്ഞുമലയ്ക്കുണ്ട്. മഞ്ഞുമല ദ്വീപിനെ ഇടിച്ചാൽ പതിനായിരക്കണക്കിന് പെൻഗ്വിനുകളുടെയും സീലുകളുടെയും കുഞ്ഞുങ്ങൾക്ക് ജീവഹാനി സംഭവിച്ചേക്കാം. ഭക്ഷണം കിട്ടാതെയാകും ഇവയുടെ ജീവൻ അപകടത്തിലാവുക.

സമുദ്രജല പ്രവാഹത്തിന്റെ ദിശയും കാറ്റിന്റെ വേഗതയുമാണ് മഞ്ഞുമലയുടെയും വേഗത നിശ്ചയിക്കുന്നത്. വരും ദിവസങ്ങളിൽ മഞ്ഞുമലയുടെ ചലനം ഏറെ നിർണായകവും പ്രവചനാതീതവുമാണ്. എങ്ങനെ പോയാലും ദ്വീപിന്റെ തീരത്ത് മഞ്ഞുമല ഇടിക്കാനുള്ള സാദ്ധ്യതയാണ് കാണുന്നതെന്ന് ഗവേഷകർ പറയുന്നു.

പെൻഗ്വിനുകളുടെയും സീലുകളുടെയും പ്രചനനകാലം കൂടിയായതിനാൽ കൂട്ടിയിടിയെ ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്. കൂട്ടിയിടിച്ചാൽ ദ്വീപിൽ നിന്നും വേർപെടാതെ ഏറെക്കാലം മഞ്ഞുമല തടഞ്ഞിരിക്കുകയും ചെയ്യും.

-iceberg-

 A68 ഐസ്ബർഗ്

കണ്ടെത്തിയിട്ടുള്ളതിൽ വച്ച് നിലവിൽ ലോകത്തെ ഏറ്റവും മഞ്ഞുമലയാണ് A68 മഞ്ഞുമല. 2017 ജൂലായിൽ ലാർസെൻ സി എന്ന അന്റാർട്ടിക്കൻ ഐസ് ഷെൽഫിൽ നിന്നാണ് അടർന്നു വേർപ്പെട്ടത്. 2,300 സ്ക്വയർ മൈൽ വ്യാസമുള്ള A68യ്ക്ക് അമേരിക്കൻ സ്റ്റേറ്റായ ഡെലാവെയറിനോളം വലിപ്പമുണ്ട്.