
വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായും വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനേയും കമല ഹാരിസിനേയും ടൈം പേഴ്സൻ ഒഫ് ദ ഇയറായി തിരഞ്ഞെടുത്തു. വ്യാഴാഴ്ചയാണ് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമസ്ഥാപനം വിവരം പുറത്തു വിട്ടത്. മുൻനിര ആരോഗ്യപ്രവർത്തകർ, ആരോഗ്യവിദഗ്ദ്ധനായ ആന്തണി ഫൗസി, റേഷ്യൽ ജസ്റ്റിസ് മൂവ്മെന്റ്, ഡൊണാൾഡ് ട്രംപ് എന്നിവരായിരുന്നു അന്തിമ പട്ടികയിൽ ഇടംനേടിയവർ.