nazir

തിരുവനന്തപുരം: പ്രേംനസീർ എന്ന കലാകാരന്റെ സിനിമാ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വിശാലമനസ് ഇന്നത്തെ തലമുറ പിന്തുടരണമെന്ന് മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസിൽ പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുഹൃത് സമിതിയുടെ ഉപഹാരം രക്ഷാധികാരി കലാപ്രേമി ബഷീർ ശ്രീധരൻ പിള്ളയ്ക്ക് നൽകി.സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ,പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുത്തു.