dog-video

നെടുമ്പാശേരി: നായയെ കഴുത്തിൽ കുരുക്കിട്ട് കെട്ടി ഓടുന്ന കാറിൽ കെട്ടിവലിച്ച് ടാക്‌സി ഡ്രൈവറുടെ ക്രൂരത. എറണാകുളം ജില്ലയിലെ നെടുമ്പാശേരിയിലെ അത്താണിയ്‌ക്ക് സമീപം ചാലാക്കയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. സംഭവം സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലായിട്ടുണ്ട്. ചാലക്കൽ മെഡിക്കൽ കോളജിന് സമീപമുള്ള റോഡിൽ ആണ് ഇന്ന് രാവിലെ ദാരുണമായ സംഭവം ഉണ്ടായത്. ഡ്രൈവർക്കെതിരെ മൃഗസ്‌നേഹികളും സംഭവം കണ്ടവരും പൊലീസിലും അനിമൽ വെൽഫെയർ ബോർഡിനും പരാതി നൽകി.

വെയിലത്ത് ടാറിട്ട റോഡിലൂടെ കെട്ടിവലിച്ചതിനാൽ നായയുടെ ശരീരമാകെ മുറിഞ്ഞിട്ടുണ്ട്. കാറിന് പിന്നാലെ സ്‌കൂട്ടറിൽ വന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ചത്. ഇയാൾ കാർ തടഞ്ഞുനിർത്തി ടാക്‌സി ഡ്രൈവറായ യൂസഫിനെ ചോദ്യം ചെയ്‌തു. റോഡിലൂടെ ഉരഞ്ഞ് നീങ്ങുന്ന നായയോടൊപ്പം ഓടുന്ന മ‌റ്റൊരു നായയെയും വീ‌ഡിയോയിൽ കാണാം. നിരവധി പ്രമുഖർ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി...
നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിൻ്റെ പിറകിൽ ജീവനുള്ള നായയെ...

Posted by Resmitha Ramachandran on Friday, 11 December 2020