sidbi

കൊച്ചി: എം.എസ്.എം.ഇകൾക്കായുള്ള റിസർവ് ബാങ്കിന്റെ പുനഃസംഘടനാ മാർഗനിർദേശങ്ങളുടെ നേട്ടം സംരംഭകർക്ക് ലഭ്യമാക്കാനായി സ്മാൾ ഇൻഡസ്‌ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് (സിഡ്ബി) ഡു-ഇറ്റ്-യുവർസെൽഫ് അസറ്റ് പുനഃസംഘടനാ വെബ് മൊഡ്യൂളായ https://arm-msme.inന് തുടക്കമിട്ടു.

മുൻകാല സാമ്പത്തിക കാര്യങ്ങൾ, ഭാവി പദ്ധതികൾ, പുനഃസംഘടനയുടെ ആവശ്യകത തുടങ്ങിയവ ഉപയോഗിച്ച് പുനഃസംഘടനാ നിർദേശം തയ്യാറാക്കാനും ഓൺലൈനായോ ഹാർഡ്കോപ്പിയായോ ബാങ്കുകളിൽ സമർപ്പിക്കാനും സഹായകമാണ് മൊഡ്യൂളെന്ന് സിഡ്‌ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ മനോജ് മിത്തൽ പറഞ്ഞു.