
റോഷൻ ബഷീർ, ഗായത്രി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മുഷ്ത്താഖ് റഹ്മാൻ കരിയാടൻ രചനയും സംവിധാനവും നിർവഹിക്കുന്ന അഭിരാമി ദുബായിൽ പുരോഗമിക്കുന്നു.ഹരികൃഷ്ണൻ, അമേയ മാത്യു, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങൾ. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ എസ്. കെ അംജിത് നിർമിക്കുന്ന ചിത്രം പൂർണമായും ദുബായിലാണ് ചിത്രീകരിക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ ഒരു പെൺകുട്ടി ശ്രദ്ധേയമാകുന്നതും തുടർ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. അഭിരാമി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്.ഷിബാഹ് ഒാങ്ങല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു.അതേസമയം മുഷ്ത്താഖ് റഹ്മാൻ കരിയാൻ രചനയും സംവിധാനവും നിർവഹിക്കുന്ന ആദ്യ ചിത്രം ദേരാ ഡയറീസ് റിലീസിന് ഒരുങ്ങുകയാണ്.