kim

ലോകത്ത് ഏറെ ആരാധകരുള്ള കിം കി ഡുക്കിനെ മലയാളി ചലച്ചിത്ര പ്രേമികൾക്കും ഏറെ പ്രിയമായിരുന്നു. 2013ൽ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥിയായിരുന്നു കിം. 1995ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ മത്സരത്തിൽ തിരക്കഥയ്ക്ക് ഒന്നാം സമ്മാനം കിട്ടിയതാണ് കിമ്മിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവ്. വയലൻസും സെക്സും കിമ്മിന്റെ സിനിമകളിൽ അധികമായിരുന്നു എന്നു വിമർശനമുണ്ട്. ഇതേപ്പറ്റി ചോദിച്ചപ്പോൾ എല്ലാവരും ജീവിതത്തിന്റെ വെളിച്ചത്തെക്കുറിച്ച് സിനിമകളെടുക്കുന്നു, ഞാൻ ഇരുളിനെക്കുറിച്ചും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ് പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ് പ്രിങ്, ദ് ബൗ, ഡ്രീം, ബ്യൂട്ടിഫുൾ , ദ് നെറ്റ് ,പിയാത്ത തുടങ്ങിയവയാണ് പ്രധാന സിനികൾ. ഒരു ഘട്ടത്തിൽ കിം കിം ഡുക് സിനിമകൾ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ തിയേറ്ററുകളിൽ സിനിമാപ്രേമികളുടെ വാഗൺ ഡ്രാജഡി തന്നെ തീർത്തു. കിമ്മിന്റെ സിനിമകളിലെ അസഹയനീയമായ ക്രൂരതയും രക്തച്ചൊരിച്ചിലും ലൈംഗിക അതിപ്രസരവും താങ്ങാനാകാതെ പലരും തലകറങ്ങി വീണു. ചിലർ അലറി കരഞ്ഞു. ഏറെപ്പേർ തിയേറ്റർ വിട്ടോടി. മനസാന്നിദ്ധ്യമുള്ളവർ പിടിച്ചിരുന്നു. അവർ കിം കി ഡുക്കിനെ നെഞ്ചോട് ചേർത്തുവച്ചു.വിന്റർ ആൻഡ് സ്പ്രിങ് പോലൊരു മനോഹര ചിത്രം ഒരുക്കിയ കിമ്മിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത വിധമായിരുന്നു 2013ൽ മൊബിയസിന്റെ വരവ്. തിരുവനന്തപുരം മേളയിൽ തിയേറ്റ‌ർ നിറച്ചു ഈ ചിത്രം .എന്നാൽ പിന്നിടുള്ള തന്റെ സിനിമകളിൽ ഈ കയൊപ്പ് പതിഞ്ഞോ എന്ന സംശയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പ്രേക്ഷക പ്രതികരണം. 2014ൽ വൺ ഒാൺ വൺ എന്ന ചിത്രം കൂടി കിമ്മിന്റെ സംവിധാനത്തിൽ എത്തിയതോടെ പലരുടെയും മനസ് തകർന്നു. തിരുവനന്തപുരത്ത് വൺ ഒാൺ വണ്ണിന്റെ അവസാന പ്രദർശനം കാണാനുണ്ടായിരുന്നുത് വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. 2015ൽ സ്റ്റോപ്പ് 2016ൽ നെറ്റ്.2019 ൽ ഡിസോൾവ്.ഇത് അറം പറ്റിയതുപോലെ.