
കൊച്ചി: കേരള ജെം ആൻഡ് ജുവലറി ഷോ - 2020ന് കൊച്ചിയിലെ ഹോട്ടൽ മാരിയറ്റിൽ തുടക്കമായി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ഷോയിൽ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും 40 നിർമ്മാതാക്കളാണ് പങ്കെടുക്കുന്നത്. കേരളത്തിലെ പ്രധാന സ്വർണ വ്യാപാരികളുടെയെല്ലാം സാന്നിദ്ധ്യം പ്രദർശനത്തിലുണ്ട്. ഒട്ടേറെ പുത്തൻ ഫാഷനുകളും ഷോയിൽ അവതരിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിൽ സുമേഷ് വധേര, പി.വി. ജോസ്, ക്രാന്തി നവഗേക്കർ, എ.കെ.ജി.എസ്.എം.എ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്‌ദുൽ നാസർ എന്നിവർ സംസാരിച്ചു.