budhadev-bhattacharya

കൊൽക്കത്ത: കൊൽക്കത്തയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വെന്റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രിയും സി.പി.എം നേതാവുമായ ബു​ദ്ധ​ദേ​വ്​ ഭ​ട്ടാ​ചാ​ര്യ​യു​ടെ ആ​രോ​ഗ്യസ്ഥി​തി​യി​ൽ നേ​രി​യ പു​രോ​ഗ​തിയുണ്ടെന്നും ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ അപകടാവസ്ഥ തരണം ചെയ്യുമെന്നും​​ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഏ​ഴം​ഗ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘം അ​ദ്ദേ​ഹ​ത്തെ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രിക​യാ​ണ്. മ​സ്​​തി​ഷ്​​ക​ത്തിന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പു​രോ​ഗ​തി​യു​ണ്ട്. ഹൃ​ദ​യ​മി​ടി​പ്പ്, ര​ക്​​ത​സ​മ്മ​ർ​ദം, ശ്വ​സ​ന​നി​ല, ഹൃ​ദ​യ​ത്തിന്റെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ സാ​ധാ​ര​ണ​നി​ല​യി​ലാ​ണ്​. എ​ങ്കി​ലും വെന്റി​ലേ​റ്റ​ർ സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ വ്യ​ക്ത​മാ​ക്കി. 76കാ​ര​നാ​യ ഭ​ട്ടാ​ചാ​ര്യ​യെ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.

2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 2018ൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗത്വം ഉപേക്ഷിച്ചിരുന്നു.