chocolate-elephant

വാഷിംഗ്ടൺ: ശിൽപ്പം നിർമ്മിക്കാൻ അമൗറി ഗുയിചോന് കല്ലും മണ്ണുമൊന്നും വേണ്ട. ചോക്ലേറ്റ് മാത്രം മതിയാകും. രണ്ട് കാലിൽ നിൽക്കുന്ന ഒരു ആനക്കുട്ടിയുടെ ശിൽപ്പമാണ് ലാസ് വേഗാസിൽ പേസ്ട്രി ഷെഫായ ഗുയിചോൻ പൂർണമായും ചോക്ലേറ്റിൽ നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 90 കിലോഗ്രാം ചോക്ലേറ്റ് ഉപയോഗിച്ചാണ് സാമാന്യം വലിപ്പമുള്ള ആനകുട്ടിയുടെ ശിൽപം ഗുയിചോൻ നിർമ്മിച്ചത്. ആനയുടെ കൊമ്പും, നഖവും, വാലിലെ രോമങ്ങളും, ആനയുടെ ശിൽപം നിൽക്കുന്ന സ്റ്റാൻഡും എന്ന് വേണ്ട സകലതും വിവിധ തരത്തിലുള്ള ചോക്ലേറ്റുകൾ കൊണ്ട് നിർമ്മിച്ചതാണ്. ഒപ്പം താൻ പോസ്റ്റ് ചെയ്ത വീഡിയോയിൽ എങ്ങനെ ഈ ചോക്ലേറ്റ് ശിൽപ്പം തയ്യാറാക്കിയെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ഇതിന് മുൻപും ചോക്ലേറ്റ് ശിൽപ്പങ്ങൾ നിർമ്മിച്ച് ഗുയിചോൻ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇതിൽ ഗൊറില്ലയുടേയും ദൂരദർശിനിയുടേയും ശിൽപ്പങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.