kim-ki-duk

റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്കുശേഷം തന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാമെന്ന് കിം കി ഡുക് വാഗ്ദാനം നൽകിയിരുന്നതായി സംവിധായകൻ ഡോ. ബിജു പറഞ്ഞു.

'വാട്സ് ആപ്പ് ചാറ്റിലൂടെയാണ് കിം കി ഡുകുമായി സംവദിച്ചത്. എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാമെന്ന വാഗ്ദാനം നിറവേറ്റാതെ പോയി. പ്രിയ കിം, അങ്ങയുടെ സിനിമകൾ മരിക്കുന്നില്ല. അത് ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും.'ഡോ. ബിജു ഫേസ് ബുക്കിൽ കുറിച്ചു.