
ടെഹ്‌റാൻ: ഇറാനും അഫ്ഗാനിസ്ഥാനുമിടയിലെ ആദ്യ റെയിൽപാത ഉദ്ഘാടനം ചെയ്തു. 140 കിലോമീറ്റർ നീളംവരുന്ന പാത കിഴക്കൻ ഇറാനെയും പടിഞ്ഞാറൻ അഫ്ഗാനെയും തമ്മിൽ ബന്ധിപ്പിക്കും. 85 കിലോമീറ്റർ റെയിൽപാത കൂടി വികസിപ്പിച്ച് അഫ്ഗാൻ നഗരമായ ഹെറാത്തുമായി ബന്ധിപ്പിക്കാൻ പദ്ധതിയുണ്ട്. നിർമാണ ചെലവ് വഹിച്ചത് ഇറാനാണ്. പേർഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിലെ ബന്ധം ശക്തിപ്പെടുത്താൻ കൂടിയാണ് ഈ പാത തുറന്നത്. കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ വഴി കോമൺവെൽത്ത് രാജ്യങ്ങൾ, തുർക്കി, യൂറോപ്പ്, പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ചരക്ക് ഗതാഗതവും സാദ്ധ്യമാകും.