 
ആലുവ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. എസ്. സീതാരാമന്റെ സംസ്‌കാരം ഇന്ന് നടത്തും. യു.എസ്.എയിലായിരുന്ന മക്കൾ നാട്ടിലെത്തുന്നതിന് വേണ്ടിയായിരുന്നു സംസ്‌കാരം നീട്ടിവെച്ചത്. ആലുവ കാർമ്മൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
രാവിലെ 9.30ന് ആലുവ ഹൈറോഡിലെ വസതിയായ രാമപ്രിയയിൽ എത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വൈകിട്ട് 3 ന് ആലുവ യു.സി. കോളേജിന് സമീപമുള്ള ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ സംസ്‌കരിക്കും.3.30ന് പങ്കജം ജംഗ്ഷനിലുള്ള ഡോ.ടോണി ഫെർണാണ്ടസ് ഒഫ്താൽമോളജി കോളേജിന്റെ ഹാളിൽ അനുശോചന യോഗം ചേരും.