-kite

ജക്കാർത്ത : ഭീമൻ പട്ടം പറത്തുന്നതിനിടെ ആകാശത്തേക്ക് പൊങ്ങി 12 വയസുകാരൻ. ഇന്തോനേഷ്യയിലെ ലാംപുങ്ങ് പ്രവിശ്യയിലാണ് സംഭവം. ആളുകളുടെ മുന്നിൽ വച്ച് മൈതാനത്ത് നിന്നും ആകാശത്തേക്ക് 30 അടി ഉയരത്തിലേക്ക് കുട്ടി പറന്നു പൊങ്ങുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പട്ടത്തിനൊപ്പം ഉയർന്നു പൊങ്ങിയ കുട്ടിയുടെ ബഹളം കേട്ട് ആളുകൾ മൈതാനത്ത് തടിച്ചു കൂടി. ഇതിനിടെ പട്ടത്തിൽ നിന്നും പിടിവിട്ട കുട്ടി താഴേക്ക് വീണു. എല്ലുകൾ പൊട്ടിയ കുട്ടിയെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നിലവിൽ കുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണെന്നാണ് റിപ്പോർട്ട്.