
ന്യൂഡൽഹി: 1962-ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഫുട്ബാൾ ടീം അംഗമായിരുന്ന ഡി.എതിരാജ് അന്തരിച്ചു. 86 വയസായിരുന്നു. ചുനി ഗോസ്വാമി ക്യാപ്ടനായിരുന്ന ടീമിലെ സെന്റർ ഫോർവേഡായിരുന്നു എതിരാജ്.
1957 മുതൽ 1963 വരെ മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിന് വേണ്ടി ബൂട്ടുകെട്ടിയ എതിരാജ് 1958 മുതൽ 1962 വരെ സർവീസസിനായി സന്തോഷ് ട്രോഫിയിൽ കളിച്ചു. 1960-61 സീസണിൽ സർവീസസ് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുമ്പോൾ അഞ്ച് ഗോളുമായി എതിരാജ് മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.