
ലണ്ടൻ:കൊവിഡ് വെെറസിനെതിരെ ഫലപ്രദമായ വാക്‌സിൻ വികസിപ്പിക്കാൻ കെെകോർത്ത് റഷ്യൻ യു.കെ ശാസ്ത്രജ്ഞർ.ഓക്‌സ്ഫോഡ് ആസ്ട്രസെനക്കാ വാക്സിനും സ്പുട്നിക് 5 വാക്‌സിനും സംയുക്തമായി പരീക്ഷിച്ചു കൊണ്ട് കൂടുതൽ ഫലപ്രദമായ വാക്‌സിൻ വികസിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. രണ്ട് വാക്സിനും ഒരുമിച്ച് നൽകുന്നത് ആളുകളിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ.
സ്പുട്നിക്ക് 5 വികസിപ്പിച്ച റഷ്യയുടെ ഗമലേയ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണം ആരംഭിക്കുക.
18 വയസിന് മുകളിലുള്ളവർമാത്രമാകും പരീക്ഷണത്തിൽ പങ്കെടുക്കുക. എന്നാൽ എത്ര ആളുകൾ
പരീക്ഷണത്തിന്റെ ഭാഗമാകുമെന്ന് വ്യക്തമല്ല.വിവിധ വാക്സിനുകളുടെ സംയോജനം എങ്ങനെ ഫലപ്രദമാക്കാമെന്ന ആലോചനയിലാണ് കമ്പനിയെന്നും ഇത് സംബന്ധിച്ച പരീക്ഷണം ഉടൻ ആരംഭിക്കുമെന്നും അസ്ട്രസെനെക്ക അറിയിച്ചു.
ഓക്‌സ്ഫോഡ് സർവകലാശാലയ്‌ക്കൊപ്പം അസ്ട്രസെനെക്ക വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ
ശരാശരി ഫലപ്രാപ്തി 70.4% ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്പുട്നിക് 5 വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ അവകാശപ്പെടുന്നുണ്ട്.ഈ രണ്ട് വാക്‌സിനുകൾക്കും സമാനഘടകങ്ങളാണുള്ളത്. ഇവ രണ്ടും സാർസ്-കോവ് -2 സ്പൈക്ക് പ്രോട്ടീനിൽ നിന്നുള്ള ജനിതക ഘടകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ്.